നരിക്കുനി: കനത്ത ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്ന് ഗൃഹനാഥന് പരിക്ക്. നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ ചുമര് തകർന്ന് കല്ലുകൾ ശരീരത്തിൽ വീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
മിന്നലിന്റെ ആഘാതത്തിൽ മാധവൻ നായരുടെ വീട്ടിലെ നിരവധി കോഴികൾ ചത്തു. കൂടാതെ, അയൽപക്കങ്ങളിലെ വളർത്തുമൃഗങ്ങൾക്കും കോഴികൾക്കും മിന്നലേറ്റ് ജീവൻ നഷ്ടമായിട്ടുണ്ട്. വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


