കോട്ടയം : ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ 26-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നറുക്കെടുപ്പിൽ ആലപ്പുഴ ചാരുംമൂട് സ്വദേശിനിക്ക് മൈക്രോവേവ് ഓവൻ സമ്മാനമായി ലഭിച്ചു. ചാരുംമൂട് പുതുപ്പള്ളിക്കുന്നം കട്ടക്കളീക്കൽ കിഴക്കേതിൽ ആർ. നിഷയാണ് ഭാഗ്യശാലി.
അടൂർ ഷോറൂമിൽ നിന്ന് എസിയും വാഷിംഗ് മെഷീനും വാങ്ങിയതോടെയാണ് നിഷയ്ക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ദിവസേന നടത്തുന്ന ഭാഗ്യക്കുറിയിലൂടെയാണ് സമ്മാനം ലഭിച്ചത്.
കോട്ടയം നാഗമ്പടത്തെ ഓക്സിജൻ ഹെഡ് ഓഫീസ് ഷോറൂമിലായിരുന്നു നറുക്കെടുപ്പ് നടന്നത്. കോട്ടയം സോണൽ മാനേജർ ഷിയാസ് അബ്ദുൾ കരീം, നാഗമ്പടം ഷോറൂം മാനേജർ ലിബിൻ, ഡിജിറ്റൽ മാർക്കറ്റിംഗ് വിഭാഗത്തിലെ ജോൺസൺ സാമുവേൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
ഈ മാസം 31 വരെയാണ് വാർഷികാഘോഷ പരിപാടികൾ നടക്കുന്നത്. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറ്, സ്കൂട്ടർ ഉൾപ്പെടെ കോടികൾ വിലവരുന്ന സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
മൊബൈൽ ഫോണുകൾ, എസി, ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രത്യേക വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ഓക്സിജൻ അധികൃതർ അറിയിച്ചു.


