പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ കോലിയക്കോട് സമീപത്ത് വീട്ടിലേക്ക് തിരിയുന്നതിനായി വലതുവശത്തേക്ക് തിരിയുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മുന്നോട്ട് നീങ്ങി എതിരേ വന്ന കാറിലും ഇടിച്ചു. ബസിനും കാറിനും ഇടയിൽ സ്കൂട്ടർ കുടുങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. റോഡിൽ നിന്ന് വീട്ടിലേക്ക് തിരിയുന്നതിനായി ഇൻഡിക്കേറ്റർ നൽകി സ്കൂട്ടർ നിർത്തി തിരിയുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ ബസ് ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം.


