സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 5 ന് പാളയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: അയിഷ അബ്ദുൽ അസീസ് (പ്രേംനസീറിന്റെ മൂത്ത സഹോദരി സുലൈഖാബീവിയുടെ മകൾ), മക്കൾ: അജിത് ഖാൻ, ഷമീർഖാൻ, മരുമകൾ: ഹന.
താജുദ്ദീൻ ഹോട്ടലിലെ ആദ്യകാല സംഗമങ്ങളിൽ നിറസാന്നിധ്യമായ ഷാനവാസ്, തന്റെ അഭിനയജീവിതം ആരംഭിച്ചത് 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തോടൊപ്പം തമിഴ് സിനിമകളിലും, സംഖുമുഖം, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങി ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.
ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഷാനവാസ്, ചെന്നൈ ന്യൂ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടി. ഒരു കാലഘട്ടം മലേഷ്യയിൽ താമസിച്ചിരുന്ന അദ്ദേഹം, 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഒടുവിൽ അഭിനയിച്ചത് 'ജനഗണമന' എന്ന ചിത്രത്തിലൂടെയായിരുന്നു.