നെടുമങ്ങാട് : ആര്യനാട് ഓപ്പറേഷൻ ഡിഹണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ഗഞ്ചാവ് വേട്ടയിൽ സഹോദരന്മാർ പിടിയിൽ. ഓപ്പറേഷൻ ഡിഹണ്ടുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചു വരവെയാണ് ആര്യനാട് സ്വദേശികളായ മിഥുൻ, നിധിൻ എന്നിവരെ ഇരുവരുടെയും വീട്ടിൽ നിന്ന് ഗഞ്ചാവുമായി ഇന്നേ ദിവസം DANSAF ടീമിന്റെ സഹായത്തോടെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ തുടർന്നും ലഹരിക്കെതിരെയുള്ള നടപടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്സ്.അജീഷ് പറഞ്ഞു.