തിരുവനന്തപുരം : വിളപ്പിൽശാലയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ. വിളപ്പിൽശാല അത്തോണിക്കുഴി ശിവാലയം വീട്ടിൽ ബിനോകൃഷ്ണന്റെ (ആശുപത്രി ജീവനക്കാരൻ) മകൾ യു.നവമി (19) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാവിലെ 9.മണിയോടെ കണ്ടെത്തി.
രാവിലെ കുളിക്കാനായി മുറിയിൽ കയറിയിട്ട് ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറുമ്പോൾ കുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിൽ കാണ്ട് ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.