തിരുവനന്തപുരം : ആദിവാസി ഊരുകളിളെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും നൽകുന്നില്ലെന്നും ആദിവാസികൾക്കുള്ള ഫണ്ടുകൾ എല്ലാ ലാപ്സാകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നെയ്യാർഡാമിൽ വച്ച് നടന്ന നേതൃത്വ പരിശീലന ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ഗവൺമെൻറ് നമ്മുടെ പ്രിയ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം പോലും റദ്ദാക്കുന്നു. നരേന്ദ്രമോദിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നു . പ്രതിപക്ഷ പാർട്ടികളെ മുഴുവൻ ഇല്ലാതാക്കാൻ ബോധപൂർവ്വം ശ്രമികക്കുന്നു. ജനാധിപത്യം ഇവിടെ കശാപ്പു ചെയ്യുന്നു. പാർലമെന്റിൽ ജനാധിപത്യം ഇല്ലാതാക്കുന്നു. രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയത് വഴി രാജ്യത്ത് ജനാധിപത്യത്തെ തകർക്കുന്ന നീക്കങ്ങളാണ് നരേന്ദ്രമോദിയും ബിജെപി ഗവൺമെന്റും ചെയ്യുന്നത്.
നമ്മൾ പ്രസംഗത്തിൽ എന്തെല്ലാം പറയുന്നു ഒരു പ്രസംഗത്തിന്റെ ഒരു വാചകം എടുത്തുകൊണ്ട് നാലര ലക്ഷം വോട്ടിന് വയനാട്ടിൽ നിന്നും ജയിച്ച രാഹുൽഗാന്ധിയുടെ രാജ്യസഭാ അംഗത്വം റദ്ദാക്കുകയാണെങ്കിൽ അത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് നടപടിയാണ് ഏകാധിപത്യ നടപടിയാണ് അതിനെതിരെ പോരാട്ടം നടത്തണം എന്നും ചെന്നിത്തല പറഞ്ഞു.
മറ്റുള്ളവരെ പോലെ സമൂഹത്തിൽ ജീവിക്കാനും വളരാനും ആദിവാസികൾക്ക് സൗകര്യം രാജ്യത്തു ഒരുക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്.വനവിഭവങ്ങൾ എടുക്കാനും ആദിവാസികൾക്ക് സംവരണം ഒരുക്കിയതും കോണ്ഗ്രസ് ആണ്. ഇന്ന് പലരും ആദിവാസികളുടെ പിന്തുണക്കായി വ്യാപകമായി കള്ള പ്രചാരണം നടത്തുന്നു.ബിജെപിയും നരേന്ദ്രമോദി യുമാണ് അവരുടെ കാര്യങ്ങൾ ചെയ്തത് എന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നു. അതൊക്കെ തെരഞ്ഞെടുപ്പിനു വോട്ടു കിട്ടാൻ വേണ്ടിയുള്ള പ്രചരണമാണ്. അടിസ്ഥാനപരമായി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ മോചനത്തിനു വേണ്ടി പ്രവർത്തിച്ച പ്രസ്ഥാനം കോൺഗ്രസ് ആണ് നിയമനിർമാണങ്ങളിലൂടെ രാജ്യത്ത് വമ്പിച്ച മാറ്റം വരുത്തുകയും ആദിവാസി കോളനികളിലും ഊരുകളിലും വികസനത്തിന്റെ വെളിച്ചം എത്തിച്ചത് കോൺഗ്രസ്സാണ്.
ലൈഫ് വന്നതോടുകൂടി ആദിവാസികൾക്ക് വീടില്ലാതായി പിണറായി വിജയൻ ചെയ്ത ഏറ്റവും വലിയ തെറ്റാണ് ഇത്. ഇതിൻറെ തുക പലതും ലാപ് പാഴായിപ്പോയി എന്നതും എടുത്തു പറയേണ്ടതാണ് 100 ആദിവാസികളെ നേരിട്ട് പോലീസിലേക്ക് നിയമിക്കാനുള്ള ഉത്തരവ് ഇറക്കിയത് കോൺഗ്രസ് ആണ് നിർഭാഗ്യവശാൽ നടപ്പാക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് വന്നിരുന്നു.. കോൺഗ്രസ് സർക്കാർ അല്ലാതെ മറ്റൊരു സർക്കാരും ആദിവാസികളുടെ ഉന്നമനത്തിനായി ഒരു പദ്ധതിയും തയ്യാറാക്കിയിട്ടില്ല എന്നും ചെന്നിത്തല.
കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണൻ അദ്ധ്യക്ഷനായ പരിശീലന ക്യാമ്പിൽ ജനറൽ സെക്രട്ടറി കെ ശശിധരൻ സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ എ.റ്റി ജോർജ്ജ്, സി.ആർ ഉദയകുമാർ എന്നിവർ പങ്കെടുത്തു.