ളാക്കാട്ടൂർ: മുതിർന്ന ആന തൊഴിലാളി ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായർ (ഓമനചേട്ടൻ - 74) നിര്യാതനായി. വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അന്ത്യം.
കേരളത്തിലെ ഏറ്റവും മുതിർന്ന ആന തൊഴിലാളി ആയ ദാമോദരൻ നായർ കഴിഞ്ഞ 25 വർഷമായി പല്ലാട്ട് ബ്രഹ്മദത്തന്റെ സാരഥി ആണ്.
ആറു പത്തിറ്റാണ്ട് കാലത്തെ ആന തൊഴിൽ രംഗത്ത് ദാമോദരൻ നായർ വേറിട്ട ആൾ ആയിരുന്നു. സ്നേഹമുള്ളവരുടെ ഇടയിൽ ഓമനചേട്ടൻ എന്ന് അറിയപ്പെട്ടിരുന്ന ദാമോദരൻ നായർക്ക് ആനയോട് ഉള്ള സ്നേഹവും പരിചരണവും വിഖ്യാതമാണ്.
അപകടത്തിൽ നിന്നും അദ്ഭുതകരമായി അദ്ദേഹത്തെ രക്ഷിച്ച ആനയുടെ സ്നേഹം അദ്ദേഹത്തിന്റെ ആന സ്നേഹത്തിന്റെ ഉദാഹരണം ആണ്.
മരണപ്പെട്ട പാപ്പാൻ ഓമനച്ചേട്ടനെ അവസാനമായി കാണാൻ തന്റെ ആന ബ്രഹ്മദത്തൻ വീട്ടിലെത്തിയപ്പോൾ...
തൃശൂർ പൂരം, കൂടൽമാണിക്യം, ആറാട്ടുപുഴ ഉൾപ്പെടെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു ദാമോദരൻ നായർ. കോട്ടയം, തിരുവാർപ്പ് ആനയോട്ടത്തിന് അദ്ദേഹത്തിന്റെ സാമീപ്യം കൊണ്ട് മാത്രം പല്ലാട്ട് ബ്രഹ്മദത്തൻ ചടങ്ങ് പൂർത്തിയാക്കുന്ന കാഴ്ച ഇനി ഓർമ്മകൾ മാത്രം. ആന പ്രേമികളുടെ ഇടയിൽ നിരവധി ആരാധകരുള്ള ദാമോദരൻ നായരെ നിരവധി പുരസ്കാരങ്ങളും തേടി എത്തിയിട്ടുണ്ട്.
ഭാര്യ പരേതയായ വിജയമ്മ എരമല്ലൂർ മലയിൽ കുടുംബാംഗമാണ്.
മക്കൾ: പ്രദീപ്, പ്രീത, പ്രിയ.
മരുമക്കൾ: സിനി പ്രദീപ് (പുതുപ്പള്ളി), അനിൽകുമാർ (മാലം), രാജേഷ് (ചെങ്ങളം, കല്യാൺ സിൽക്ക്സ്)




