നെടുമങ്ങാട് : വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്ദിയോട് കുറുപുഴ വെമ്പിൽ ജയാഭവനിൽ പ്രസന്നന്റെ മകൻ ശരത് (24) ആണ് മരിച്ചത്. ജനുവരി 23 ന് ഉച്ചക്ക്ശേഷം 3:00 മണിയോടെ തിരുവന്തപുരം - പൊന്മുടി സംസ്ഥാന പാതയിൽ മന്നൂർക്കോണം മുള്ളുവേങ്ങാമൂട് ജംഗ്ഷന് സമീപം വെച്ച് ശരത് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും എതിർദിശയിൽ സഞ്ചരിച്ച മിനിവാനും കൂട്ടിയിടിക്കുകയായിരിന്നു.
ഗുരുതരമായി പരുക്കേറ്റ് തിരുവന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 2:30ന് മരണമടയുകയായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയോടെ വെമ്പിലെ വീട്ട് വളപ്പിൽ നടക്കും.