തിരുവനന്തപുരം : അരുവിക്കരയിൽ കുടിവെള്ള ടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. അരുവിക്കര, വെള്ളൂർക്കോണം പാതിരിയോട് കരിക്കുഴി പുത്തൻവീട്ടിൽ അനന്ദു(21) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അനൂപിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരസഭയുടെ കുടിവെള്ള ടാങ്കർ ഇടിച്ചാണ് അപകടമുണ്ടായത്. മൂന്നുമണിയോടെ അരുവിക്കര മുള്ളലവിൻ മൂട്ടിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ അനന്ദുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളെജിലാണ്.