ബാലരാമപുരം : ദേശീയ റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്കി എം. വിന്‍സെന്റ് എം.എല്‍.എ. മോട്ടോര്‍ വാഹന വകുപ്പിന്റെയും ബാലരാമപുരം പോലീസിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബാലരാമപുരം ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ മോട്ടോര്‍വാഹന നിയമങ്ങള്‍ സംബന്ധിച്ച ലഘുലേഖകളും മധുരവും വിതരണം ചെയ്തു.
തിരുവനന്തപുരം എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ എ.കെ ദിലുവിന്റെ നിര്‍ദേശ പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പ്രവീണ്‍ ബെന്‍ ജോര്‍ജ്, കെ.എസ് രാജ്കുമാര്, എ.എം.വി.ഐമാരായ നിഥിന് രാജ്, ബിബീഷ് ബാബു, മിധുന് ജോണ്സണ്, അരുണ്‍ വില്‍സ്, സജി എസ്.എസ്, പ്രകേഷ് എസ്, ബാലരാമപുരം സിറ്റിസണ്‍ ഫോറം സെക്രട്ടറി എ.എസ് മന്‍സൂര്‍, എസ്.എം.സി ചെയര്മാന് അല്‍ ജവാദ്, അധ്യാപകന് അലക്സ് എസ്. സുരേന്ദ്രന്, എസ്.പി.സി കേഡറ്റുകള്‍ എന്നിവര്‍ ബോധവല്‍ക്കരണത്തിന് നേതൃത്വം നല്കി.