തിരുവനന്തപുരം : അമ്പലത്തറ മിൽമ പ്ലാന്റിൽ അമോണിയ വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചോർച്ചയുണ്ടായതോടെ പ്രദേശത്ത് രൂക്ഷഗന്ധവും ജീവനക്കാർക്കടക്കം ചിലരുടെ കണ്ണിന് അസ്വസ്ഥതയും അനുഭവപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാക്കയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി വെള്ളം പമ്പുചെയ്ത് അമോണിയ നിർവീര്യമാക്കി.
പൂർണമായും നിയന്ത്രണ വിധേയമായതായി ഫയർഫോഴ്സ് അറിയിച്ചു. ജില്ലാ കളക്ടർ നവജ്യോത് ഖോസ സ്ഥലം സന്ദർശിച്ചു.