തിരുവനന്തപുരം : മഴക്കാല പൂർവ്വ അണുനശീകരണ ശുചീകരണത്തിന്റെ ഭാഗമായി ഹോമിയോ പ്പതി മൊബൈൽ ക്ലിനിക്കിന്റെ ഉത്ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠന്റെ അധ്യക്ഷതയിൽ ഡോ. ദിവ്യ മരുന്നുകൾ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. അൻസാറിനു നൽകികൊണ്ട് ഉത്ഘാടനം നടത്തി.
ജനപ്രതിനിധികളായ ഗോപകുമാർ, ശ്രീലത, ഷാജഹാൻ, ബി. എസ്. ബിജുകുമാർ, സൈനബീവി, സാംബശിവൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. മൊബൈൽ ക്ലിനിക് കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു രോഗ പ്രതിരോധ ശേഷി ക്കുതകുന്ന മരുന്നുകൾ വിതരണം ചെയ്യുകയും, അണു ഉറവിടങ്ങൾ കണ്ടെത്തിനശിപ്പിക്കു കയും ചെയ്തു.