കാട്ടാക്കട : രണ്ടു മാസത്തെ ലോക്ക്ഡൗണിന് ശേഷം കോവിഡ് രോഗികളുടെ ക്രമാതീതമായ ഇപ്പോഴുള്ള വർധനവ് സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് കാണിക്കുന്നതെന്ന് വണ്ടന്നൂർ സന്തോഷ്.
ഇടത് സർക്കാരിന്റെ നാല് വർഷത്തെ ജനവിരുദ്ധ ഭരണത്തിനും നയങ്ങൾക്കുമെതിരെ കോൺഗ്രസ്സ് കുളത്തുമ്മൽ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബ്ലോക്ക് തല പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്. രോഗികൾ കുറവായിരുന്നപ്പോൾ സർവ്വതും അടച്ചിട്ടു. ഇപ്പോൾ രോഗികൾ വർധിച്ചപ്പോൾ എല്ലാം തുറന്നിടുകയാണ്.
അനവസരത്തിൽ നടത്തുന്ന എസ്.എസ്.എൽ.സി,പ്ലസ് ടൂ പരീക്ഷകൾ പോലും സമൂഹത്തിന് വലിയ പരീക്ഷണമാകുന്ന വിധത്തിലാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും,നാട് ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും വണ്ടന്നൂർ സന്തോഷ് പറഞ്ഞു.
കോവിഡ് ചട്ടങ്ങൾ പാലിച്ച് കാട്ടാക്കട ബസ് സ്റ്റാന്റിന് മുൻവശത്ത് നടന്ന പ്രതിഷേധ ധർണ്ണയിൽ കോൺഗ്രസ്സ് കുളത്തുമ്മൽ വാർഡ് കമ്മിറ്റി പ്രസിഡന്റ് കുളത്തുമ്മൽ സന്തോഷ് അധ്യക്ഷനായിരുന്നു. സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ,ഷാജിദാസ്, പനയംകോട് ജോസ്, ബിജിത്,ഷൈൻ ജോസ്, കാട്ടാക്കട സന്തോഷ്, റോണവിജയൻ,കാട്ടാക്കട ബേബി, ശ്രീക്കുട്ടി സതീഷ്, ഡാനിയേൽ പാപ്പനം, ഉണ്ണി,തേരിവിള സതീഷ്, കാട്ടാക്കട വിഷ്ണു, പ്രമോദ് തലക്കോണം, കട്ടയ്ക്കോട് ജോർജ്ജ് എന്നിവർ സംസാരിച്ചു.