മൂവാറ്റുപുഴ : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനും ലോക്ക് ഡൗണിനുമിടയിൽ നടത്തുവാൻ പോകുന്ന എസ്.എസ് എൽ സി , ഹയർ സെക്കൻ്ററി, വി.എച്ച്.എസ് ഇ പരീക്ഷകൾക്കുള്ള സർക്കാരിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും ,പൊതു വിദ്യാഭ്യാവകുപ്പിൻ്റെയും നിർദേശങ്ങൾക്കനുസരിച്ചുള്ള അണു നശീകരണത്തിൻ്റെ ഭാഗമായി സ്കൂളും പരിസരവും, പരീക്ഷാ ഹാളുകളും മൂവാറ്റുപുഴ ഫയർ ആൻഡ് റെസ്ക്യു ടീമിൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു
സീനിയർ ഫയർ ആൻ്റ് റസ്ക്യു ഓഫീസർ എബ്രഹാം പോൾ, ഫയർ ആൻ്റ് റസ്ക്വു ഓഫീസർമാരായ ഷിബു പി ജോസഫ്, സനൽകുമാർ, ഹോം ഗാർഡ് ദിവാകരൻ, സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, ഹെഡ്മാസ്റ്റർ സജികുമാർ, പി ടി.എ പ്രസിഡൻ്റ് അനിൽകുമാർ, ബാബു പി.യു, സി.പി.എം (ഐ) ഏരിയ കമ്മിറ്റി അംഗം എം.പി ലാൽ, മാറാടി ലോക്കൽ സെക്രട്ടറി എം.എൻ മുരളി, ആബേൽ ബിൻസൺ, അസ്ലം അജി, ബേസിൽ മാത്യു, എബിൻ ലൂക്കോസ്, അനിൽ, അനന്ദു മുരളി ,മറ്റ് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.