ബി. പ്രിൻസ്
വെള്ളനാട് : കുളക്കോട് പ്രദേശങ്ങളിൽ കുരങ്ങ് ശല്യം രൂക്ഷമാകുന്നു. അളില്ലാത്ത വീടുകളില്‍ ഓടുപൊളിച്ച് വീടിനുള്ളില്‍ കയറി പാകം ചെയ്ത ഭക്ഷണസാധനങ്ങളും വിട്ടു ഉപകരണങ്ങളും നശിപ്പിക്കുന്നത് പതിവാവുകയാണ്. വേനല്‍ കടുത്തതോടെയാണ് കുരങ്ങുകൾ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലേക്കും എത്തി തുടങ്ങിയത്. വാഴകൾ, തെങ്ങു തുടങ്ങിയ കൃഷിടങ്ങളിൽ ഇറങ്ങി നശിപ്പിക്കുകയാണ് എന്ന് കർഷകർ പറയുന്നു. വേനൽ കനത്തതോടെ എലകളിലെ തോടുകൾ വറ്റി വരണ്ടു കിടക്കുകയാണ്. മിക്ക കർഷകരും ദൂരെ നിന്നും വെള്ളം ശേഖരിച്ചാണ് കൃഷിയിടങ്ങൾ നനക്കുന്നത്. മാസങ്ങളോളം പണിയെടുത്തു വളത്തിയെടുക്കുന്ന വിളകൾ കുരങ്ങ് ഇറങ്ങി നശിപ്പിക്കുന്നതായി ആണ് കർഷകർ പറയുന്നു. വന്യ മൃഗ സംരക്ഷണത്തിനായി മൃഗങ്ങളെ അക്രമിക്കുന്നത് കുറ്റകരമാണെന്ന് പറയുമ്പോള്‍ ഭരണകൂടം ജന ജീവിതത്തില്‍ സ്വസ്ഥത നഷ്ടപെടുകയാണ്.