വെള്ളനാട് : വെള്ളനാട് ഗവ.എൽ.പി. സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരം ഉത്ഘാടനം കെ.എസ്.ശബരീനാഥൻ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 32 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെട്ടിടത്തിന്റെ ഉത്ഘാടനം കെ.എസ്.ശബരീനാഥൻ എംഎൽഎ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൽ.പി മായാദേവി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചെറുകുളം ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജ്യോതിഷ് കുമാർ, പഞ്ചായത്ത് മെമ്പർ എസ്.ഗിരിജ കുമാരി, ഹെഡ്മാസ്റ്റർ വി. നാഗേഷ് കുമാർ, പിടിഎ പ്രസിഡന്റ് വി.എൻ.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
നിലവിലെ കെട്ടിടത്തിന്റെ മുകളിലായാണ് നാല് സ്മാർട്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന പുതിയ കെട്ടിടം നിർമ്മിച്ചത്.ഇത് കൂടാതെ പുതിയ ഇരു നില മന്ദിരം നിർമ്മിക്കാൻ സർക്കാരിൽ നിന്നും ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.ഇതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും വെള്ളനാട് എൽ.പി.സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും ശബരീനാഥൻ എംഎൽഎ അറിയിച്ചു.




