മൂവാറ്റുപുഴ : മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൻ്റെയും മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി "സധൈര്യം മുന്നോട്ട്" എന്ന പരിപാടിയുടെ ഭാഗമായി വാഴക്കുളത്ത് നൂറോളം വനിതകളുടെ നേതൃത്വത്തിൽ പ്രതിഞ്ജയും രാത്രി നടത്തവും സംഘടിപ്പിച്ചു.
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ജെ ജോർജ് , വനിത ഗ്രാമ പഞ്ചായത്തംഗങ്ങളായ റൂബിതോമസ്, ജസിജെയിംസ്, സൂപ്പർവൈസർമാരായ സൂസമ്മ സി.ഡി, ബിന്ദു കെ.എ, സ്കൂൾ കൗൺസിലർ ഹണി വർഗീസ് , അംഗൻവാടി വർക്കേഴ്സ്, ഹെൽപ്പേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.




