വെള്ളനാട് : വെള്ളനാട് സി .എസ് ഐ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ കരുതൽ സ്പർശം 2020 പദ്ധതിയുടെ ഭാഗമായി ആര്യനാട് ഹെൽത്ത് സെന്ററിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം നടത്തി. റവ. ഫാദർ സാം സിംഗ് ഉത്ഘാടനം ചെയ്തു.
യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ തന്നെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായങ്ങൾ എത്തിക്കുക കൂടാതെ ഓരോ മാസത്തിലും നിർദ്ധനരായ വരെ കണ്ടെത്തി അവർക്ക് സഹായം എത്തിക്കാനും ചികിത്സയിൽ കഴിന്നവരെ സഹായിക്കുന്നതിന് കാരുണ്യ നിധി എന്ന പദ്ധതി ആരംഭിച്ചു. വെള്ളനാട് സി .എസ് ഐ സഭയിലെ അംഗങ്ങളായിൽ നിന്നും സമാഹരിക്കുന്ന തുക പാലിയേറ്റ് കെയർ വഴി കിടക്ക രോഗികളെ കണ്ടെത്തി ഇവർക്ക് സഹായം നൽകാനും തീരുമാനിച്ചതായി റവ. ഫാദർ സാം സിംഗ് പറഞ്ഞു.
സുവി.ആൽവിൻ സാം, അരുൺ ചന്ദ്രൻ സി.ഇ.വൈ.എഫ് സെക്രട്ടറി, ബി.പ്രിൻസ്.ജെ.സി.ഇ.വൈ.എഫ് സെക്രട്ടറി, അനീഷ് എം,ആർ. വൈ.പ്രസിഡന്റ്, അരുൺ കുമാർ, ജുബിൻ പ്രസാദ്, റെനിഗ് സിംഗ്, ജെസിൻ സിംഗ്, പുഷ്പ, സിന്ധു, ശ്രീകുമാരി, ഷൈനി, ജ്യോതി, സോനാ എന്നിവർ പങ്കെടുത്തു.

