മലയിൻകീഴ് : മലയിൻകീഴിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾ അപകടത്തിൽ പെട്ട് കെ.എസ്.ആർ.ടി ബസിന്റെ ചക്രം കയറി ഒരാൾ മരിച്ചു. മലയിൻകീഴ്, മച്ചേൽ, കോവിൽവിള, രാംനിവാസിൽ രജനി രാജേന്ദ്രൻ (48) ആണ് മരിച്ചത്.
ഭർത്താവ് പ്രഭാകരൻ നയർ പരിപരിക്കുകളോടെ മണിയറവിള താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ രാവിലെ 11.30 തോടെ മലയിൻകീഴ് പോലീസ് സ്റ്റേഷനും കെ.എസ്.ഇ.ബി ഓഫീസിനും സമീപമാണ് അപകടം നടന്നത്. ആര്യനാട് പോയി തിരികെ വരികവരികെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിൽ ബസിൽ തട്ടിയാണ് അപകടം ഉണ്ടായത് എന്ന് പോലീസ് പറഞ്ഞു.
തുടർന്ന് പ്രവാസി ആംബുലൻസിൽ രജനിയുടെ മൃദദേഹം മെഡിക്കൽ കോളെജിലേക്ക് മാറ്റി.