ആശ
വെള്ളറട : കെ.എസ്.ആർ.ഡി.സി വെള്ളറട ഡിപ്പോയിലെ നിന്നും കടുക്കറ റൂട്ടിലേക്കു സർവ്വീസ് നിലച്ചതോടെ യാത്രക്കാർ വലഞ്ഞു. തുടർന്ന് യാത്രക്കാരും നാട്ടുകാരും വെള്ളറട ഡിപ്പൊയുടെ എ.ടി.ഒ യുടെ ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബസ് അർവ്വീസ് ഇല്ലാത്തതിനെ തുടർന്ന് കെ.എസ്.ആർ.ഡി.സി വെള്ളറട ഡിപ്പൊ അധികൃതരോട് ബന്ധപ്പെട്ടെങ്കിലും പ്രതികരണം ആരായാന്‍ കഴിഞ്ഞില്ല.
ഇതേ തുടർന്നാണ് ഉപരോധം സംഘടിപ്പിയ്ച്ചത്. അതെ സമയം മലയോരമേഖലയില്‍ മിക്ക റൂട്ടുകളിലും ഏതാനും ദിവസങ്ങളായി ജനം യാത്രാ ദുരിതത്തിലാണ്. തേക്കുപാറ, മായം, അമ്ബൂരി, കടുക്കറ, പന്നിമല, മണ്ണടി, റൂട്ടുകളില്‍ നിരവധി ഷെഡ്യൂളുകളാണ് വെട്ടികുറച്ചത്.
കത്തിപ്പാറ കടുക്കറ റൂട്ടില്‍ മാത്രം ഒന്‍പത് ഷെഡ്യൂളുകള്ളാണ് വെട്ടിക്കുറച്ചു. ഇതില്‍ പ്രതിക്ഷേധിച്ചാണ് നാട്ടുകാര്‍ ഒന്നടങ്കം സമരവുമായി രംഗത്തു എത്തിയത്. കോണ്‍ഗ്രസ് കിളിയൂര്‍ മണ്ഡലം പ്രസിഡന്റ് എസ്.ആര്. അശോക്, വാര്‍ഡ് മെമ്ബര്‍ ശശിധരന്, റീന, തുടങ്ങിയവര്‍ നേതൃത്വം നല്കി.