ആര്യനാട് : ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗവ. എൽ.പി. സ്കൂളിൽ പുതിയ ബഹുനില സ്കൂൾ മന്ദിരം പൂർത്തിയായതായി കെ.എസ്.ശബരീനാഥൻ എംഎൽഎ അറിയിച്ചു. 88 ലക്ഷം രൂപ ചിലവഴിച്ചു ഇരു നിലകളിലായി നിർമ്മിച്ച മന്ദിരത്തിൽ 6 ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു ടോയ്ലറ്റ് ബ്ലോക്കും നിർമ്മിച്ചിട്ടുണ്ട്.
പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉത്ഘാടനം ജനുവരി 31, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുമെന്ന് എംഎൽഎ അറിയിച്ചു.പുതിയ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ശബരീനാഥൻ എംഎൽഎ എത്തിയിരുന്നു.