കാട്ടാക്കട. പൂവച്ചൽ സർക്കാർ വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂൾ വാർഷികം കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉത്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു.
എസ്.എം.സി ചെയർമാൻ വി.പ്രദീപ്കുമാർ, പ്രിൻസിപ്പൾമാരായ എൽ.മീന, കെ. നിസ, പ്രഥമ അധ്യാപിക കെ.ഗീത, മദർ.പി.റ്റി.എ പ്രസിഡൻറ് ലക്ഷ്മീദേവി, പി റ്റി എ ഭാരവാഹികളായ സെയ്യദ്കുഞ്ഞ്, പി.ഹബീബ്, ജോയ്, എസ്.സജു. ഷമീലജലീൽ, ബിജുകുമാർ, വി.ശ്രീകാന്ത്, തടങ്ങിയവർ സംസാരിച്ചു.
2019-20 അദ്ധ്യയന വർഷത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള നാട്ടുകാർ സംഭാവന ചെയ്ത എൻഡോവ്മെന്റുകൾ കെ.എസ്.ശബരീനാഥൻ എം.എൽ.എ. വിതരണം ചെയ്തു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.