വര്‍ക്കല: ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സ്ത്രീകള്‍ അടക്കം എട്ട്പേരെ പോലീസ് അറസ്റ്റു ചെയ്തു. വര്‍ക്കല കുരയ്ക്കണ്ണിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പൊലീസ് റെയ്ഡിൽ ഇവർ പിടിയിലാകുന്നത്. കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.
ഫോണിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹോം സ്റ്റേയിലെത്തിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. പെരുമ്പുഴ രാജുവിലാസത്തില്‍ രാജി, മകള്‍ ദീപ, വെണ്‍കുളം കളിക്കൂട്ടംവിളയില്‍ ബിന്ദു, കിളിമാനൂര്‍ പുളിമാത്ത് താളിക്കുഴി എസ് ബി ഭവന് ജിഷ്ണു, പാങ്ങോട് കല്ലറ സായൂജ്യ ഭവനില്‍ സാജു, കുരയ്ക്കണ്ണി പറമ്പുവിളയില്‍ നിഷാദ്, ഇടവ പുന്നകുളം ഫാത്തിമ മന്‍സിലില്‍ സുധീര്‍, കുരയ്ക്കണ്ണി ഗായത്രി നിവാസില്‍ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.
പരവൂര്‍ സ്വദേശി ഗിരീഷും ബിന്ദുവും ചേര്‍ന്നാണ് പ്രധാനമായും ഇടപാടുകള്‍ നടത്തിയിരുന്നത്. ഇടപാടുകള്‍ക്ക് 2000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നുവെന്നും നിരവധി കേസുകളില്‍ പ്രതിയായ ഗിരീഷ് ഒളിവില്‍ പോയെന്നും പോലീസ് വ്യക്തമാക്കി. സംഘത്തിന്റെപക്കല് നിന്ന് രണ്ട് ബൈക്ക്, ഒരു കാര്‍, 30000 രൂപ, 7 ഫോണുകള്‍ പിടിച്ചെടുത്തു.