കാട്ടാക്കട : മൈലോട്ടുമൂഴി ജനത ഗ്രന്ഥശാലയുടെ യുവജനവിഭാഗമായ യുവത, എക്സൈസ് വകുപ്പുമായി സഹകരിച്ച് ഗാന്ധിജിയുടെ എഴുപത്തിരണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിമുക്തി ക്ലബ് രൂപീകരിച്ചു.
പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി എസ് രതീഷ് കുമാർ അധ്യക്ഷതവഹിച്ചു. ഗ്രന്ഥശാല ഉപദേശക സമിതി ചെയർമാൻ ടി എസ് സതികുമാർ രക്തസാക്ഷിത്വ ദിന സന്ദേശം നൽകി. ഗ്രന്ഥശാല ഭരണസമിതി അംഗങ്ങളായ എസ് അനിക്കുട്ടൻ, എ വിജയകുമാരൻ നായർ, വിശാഖ് ആർ, സുജിത്ത് എസ് പി തുടങ്ങിയവർ പങ്കെടുത്തു.