കാട്ടാക്കട : കള്ളിക്കാട് അരുവിക്കുഴിയിൽ രാത്രിയിൽ മാരാകയുധങ്ങളുമായി എത്തിയ സംഘം വീടുകയറി ആക്രമണം നടത്തി. കള്ളിക്കാട് അരുവിക്കുഴി ഇളംചിറ കിഴക്കുകര വീട്ടിൽ ശ്രീധരന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 9.30തോടെ പത്തോളം വരുന്ന സംഘം ആണ് അക്രമം നടത്തിയത്. ശ്രീധരന്റെ മകൻ ബിനുവിനെ സംഘം നർദ്ദിക്കുകയും വീടിനും വീട്ടുപകരണങ്ങൾക്കും കേടു വരുത്തിതായി വീട്ടുകാർ നൽകിയപരാതിയിൽ പറയുന്നു. കാട്ടാക്കട പൊലീസ് കേസെടുത്തു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.




