പൂവച്ചല്‍ : പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഫലമായി പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായ അക്കാദമിക മികവുകള്‍ പൊതു സമൂഹത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ണിയുര്‍ ,കാപ്പിക്കാട്, ആലമുക്ക് , ഓണംകോട് , മിനിനഗര്‍, പന്നിയോട് , കുഴയ്ക്കാട് എന്നിവിടങ്ങളില്‍ കോര്‍ണര്‍ പി ടി എ സംഘടിപ്പിച്ചു.
ഓരോ കേന്ദ്രത്തിലും അധ്യാപകര്‍ , പി ടി എ , എം പി ടി എ എസ് എം സി അംഗങ്ങള്‍ എന്നിവരടങ്ങുന്ന സംഘം എത്തുകയും പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപെട്ട സ്കിറ്റ് , പാവ നാടകം , ദൃശ്വാവിഷ്കാരം ഇംഗ്ലീഷ് ,മലയാളം , ഉറുദു, അറബിക്, സംസ്കൃതം കവിതകള്‍, പ്രസംഗം , നാടന്‍പ്പാട്ടുകള്‍ ,ഡാന്‍സ് , ശാസ്ത്ര മാജിക്കുകള്‍, സംഘഗാനം എന്നിവ അവതരിപ്പിച്ചു .
കുട്ടികള്‍ തന്നെ നേതൃത്വം നല്കിയ പരിപാടികള്‍ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നതും പൊതുവിദ്യാലത്തില്‍ പഠിക്കുന്നതിന്റെ നന്മ പൊതു സമൂഹത്തിലെത്തു്ുന്നതുമായിരുന്നു. ഓരോ കേന്ദ്രത്തിലും അതാതു വാര്‍ഡ് മെമ്പര്‍മാര്‍ കോര്‍ണര്‍ പി ടി എ ഉദ്ഘാഠനം ചെയ്തു . പിടി എ പ്രസിഡന്റ് ജി ഒ ഷാജി , എസ് എം സി ചെയര്മാന് നാസറുദീന്‍ എം പി ടി എ ,ചെയര്‍ പേഴ്സൻ പ്രവീണ , കണ്‍വീനര്‍മാരായ ഷീജ, അശ്വതി , അസീഫ് ,കുമാരി സിന്ധു , ജാസ്മിന് , ജയശ്രീ ,ദിവ്യ എന്നിവര്‍ നേതൃത്വം നല്കി.




