കാട്ടാക്കട : ക്രിതുമസ് ദിനത്തിൽ അമ്മയെയും മക്കളെയും ആക്രമിച്ച കേസിലെ ഒരു പ്രതിയെ പോലീസ് പിടികൂടി. പൂവച്ചൽ പുന്നാംകരിക്കകം, കുന്നത്ത്നട, പുളിമൂട് തോട്ടരികത്തു വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന വിപിൻ [26] ആണ് പോലീസ് സാഹസിക്കാമായി പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ക്രിതുമസ് ദിനത്തിൽ പേയാട് ഉള്ള കടുംബ വീട്ടിൽ നിന്നും കാട്ടാക്കട കുറ്റിച്ചൽ കല്ലറതോട്ടം സ്വദേശിയായ സുനിത മക്കളായ സൂരജ് , സൗരവ് എന്നിവർ കുറ്റിച്ചൽ വീട്ടിലേക്കു പോകവെ രാത്രി പതിനൊന്നര മണിയോടെ പൂവച്ചൽ, പുന്നാകരിക്കകം മുളമൂട് വച്ചാണ് ആക്രമണം. സുനിത ഓടിച്ചിരുന്ന ബൈക്കിനു പുറകിൽ രണ്ടു ബൈക്കുകളിൽ എത്തിയ സംഘത്തിൽ ഇവരെ കണ്ടു കൂകി വിളിക്കുകയും അസഭ്യം പറഞ്ഞു പിന്തുടരുകയായിരുന്നു. ഇതു പുറകിലുരുന്ന മകൻ ചോദ്യം ചെയ്തു. ഇതോടെ ഇവർ മുന്നിൽ കയറി പോകുകയും വാഹനം തടയുകയും മർദിക്കുകയും ചെയ്തത്.
തുടർന്ന് പ്രതി വിപിൻ വടകക്കു എടുത്ത കാറിൽ എത്തുകയും സുനിതയുടെ മകൻ സൗരവിനെ മർദ്ദിക്കുകയും കല്ലെടുത്ത് തലയിൽ ഇടിക്കുകയും ആയിരുന്നു. സംഘത്തിന്റെ ആക്രമണത്തിൽ സൂരജിന്റെ നെറ്റിയിലും തലയിലും സൗരവിന്റെ കഴുത്തിലും തലയിലും പരിക്കേറ്റിരുന്നു. എന്നാൽ സംഭവ സ്ഥലത്തു പോലീസ് എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ഈ കേസിൽ നാലു പ്രതികൾ കൂടി അറസ്റ്റിലാകാൻ ഉണ്ട്. അതെ സമയം പ്രതികൾ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും നടക്കാതെ വന്നതോടെ മറ്റു പ്രതികൾ ഒളിവിൽ പോയി. ഇവർക്കായി തിരച്ചിൽ ഉർജ്ജിതമാക്കിയതായി കാട്ടാക്കട ഇൻസ്പെക്ടർ ഡി.ബിജുകുമാർ പറഞ്ഞു.




