തിരുവനന്തപുരം : കേരള സാമൂഹ്യ സുരക്ഷാ മിഷനും തിരുവനന്തപുരം നഗരസഭയും സംയുക്തമായി നടപ്പിലാക്കിവരുന്ന വയോമിത്രം പദ്ധതിയുടെ 9-ാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ബഹുമാനപ്പെട്ട സഹകരണ- ടൂറിസം- ദേവസ്വംബോര്‍ഡ് വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന് ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു.
2016ല്‍ പ്രതിമാസം 30000 ഗുണഭേക്താക്കളുണ്ടായിരുന്ന പദ്ധതി 2020 ലെത്തുമ്പോള്‍ മൂന്ന് ലക്ഷമായി കുതിച്ചുയര്‍ന്നത് തന്നെ വയോമിത്രം പരിപാടിയുടെ വിജയവും സ്വീകാര്യതയുമാണെന്ന് ഉദ്ഘാടനം ചെയ്ത് ബഹു. മന്ത്രി അറിയിച്ചു. വയോധികരുടെ അനുപാതത്തില്‍ കേരളം ഒന്നാമതായി തുടരുന്നത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടലിനാലാണെന്നും അതിനിയും തുടുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 79 ഉം പുരുഷന്മാരുടേത് 76ഉം ആണെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് നമ്മള് ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്നിലാണെന്നതുകൊണ്ടുതന്നെ പ്രശ്നങ്ങളും സങ്കീര്ണമാകാനിടയുണ്ടെന്നും അത് പരിഹാരിക്കാന്‍ കൂട്ടായ പരിശ്രമം തുടരണമെന്നും പറഞ്ഞ മന്ത്രി, വയോജനങ്ങള്ക്കനുകൂലമായ നിയമങ്ങളെയും പരിരക്ഷകളെയും കുറിച്ചും പരാമര്‍ശിച്ചു.
തിരുവനന്തപുരം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. എസ്.എസ്. സിന്ധു ചടങ്ങിന് സ്വാഗതം അിറയിച്ചു. തിരുവനന്തപുരം നഗരസഭാ മേയര്‍ ശ്രീ. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രശസ്ത സംവിധായകനും നടനുമായ മധുപാല്‍ പ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ജയചന്ദ്രന്, സംസ്ഥാന വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്, വയോമിത്രം സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി. എന്നിവര്‍ അംശസകള്‍ അിറയിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ സവിത വി.രാജ് നന്ദി അറിയിച്ചു. മുതിര്‍ന്ന പൗരന്മാരുടെ കലാപരിപാടികള്‍ക്കൊപ്പം സജി സുരയുടെയും മകന് യാനിയുടെയും സിതാര്‍ പെര്‍ഫോമന്‍സും പരിപാടിയിലുണ്ടായിരുന്നു.




