നെടുമങ്ങാട് : ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. നെടുമങ്ങാട് പഴകുറ്റി മൂത്താംകോണം കൊച്ചുകരിക്കകത്ത് വീട്ടിൽ രാഹുൽ (22) ആണ് മരിച്ചത്. നെടുമങ്ങാട് കല്ലിംഗൽ മേലാംകോട് റോഡിൽ വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ആൾ ചികിത്സയിലാണ്. അമിതവേഗതയാണ് അപകടകാരണം എന്ന് പോലീസ് പറഞ്ഞു.മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.