കാട്ടാക്കട : വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയിൽ ഉറിയാക്കോട് നെടിയവിളയിൽ എസ്.ജി ഭവനിൽ ലിജു സൂരി, സമീപവാസി ബിനുകുമാർ എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഉറിയാക്കോട് കാപ്പിക്കാട് സ്വദേശി പറക്കും തളിക ബൈജു ഇയാളുടെ സഹായി ധര്‍മേന്ദ്ര എന്ന സന്തേഷ് എന്നിവര്‍ പിടിയിലായി.
കേസിനാസ്പദമായ സംഭവം നടന്നത് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ്. മുൻ വൈരാഗ്യത്തിന്റെ പേരില്‍ ലൈജുവിന്റെ അമ്മയുടെ സഹോദരൻ പറക്കും തളിക ബൈജു. എന്ന ജയിൻ വിക്ടറും കൂട്ടാളികളും കാറിൽ എത്തി ബൈക്കില്‍ വരുകയായിരുന്ന ലിജുവിനെ തടഞ്ഞു നിറുത്തി ബോബെറിഞ്ഞ ശേഷം വെട്ടിയും പൈപ്പ് ഉപയോഗിച്ച് അടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു പോലീസ് പറഞ്ഞു.
ആക്രമം കണ്ടു നാട്ടുകാർ ഓടി കൂടി വെട്ടേറ്റ ലിജു, ബിനു എന്നിവരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലയിലും കാലിലും ,ബിനുവിന്റെ കൈലും ആണ് വെട്ടേറ്റത്.
കൊച്ചുവേളി വിനായക നഗര്‍ ഗുഡ്സ് യാഡിനു സമീപം ആയിരം തോപ്പില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. കൂട്ടുപ്രതികള്‍ ബോബേറുള്പ്പടെ നിരവധി കേസുകളിലെ പ്രതികളാണ് എന്നു പോലീസ് പറഞ്ഞു. വൈകുന്നേരത്തേടെ പ്രതികള്‍ സഞ്ചരിച്ച വാഹനവും പോലീസ് കണ്ടെത്തിയിരുന്നു.
ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്. 2018 ൽ കുടുംബ പ്രശ്നങ്ങളെ ചൊല്ലി ബൈജുവും ലിജവും ബന്ധുക്കളും തമ്മിൽ തർക്കം ഉണ്ടാകുകയും തർക്കം തമ്മിൽ തല്ലിൽ കലാശിച്ചു ബൈജു അവശ നിലയിൽ ആകുകയും ഒടുവിൽ റോഡിൽ കിടന്ന ഇയാളെ പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി അക്രമ കേസിൽ പ്രതി ആണ് ഇയാളെന്നറിയതെ പോലീസ് തിരികെ പോയ ശേഷമാണ് അന്ന് ആളെ തിരിച്ചറിഞ്ഞത് . അന്നു പരാതി ഇല്ലായെന്നു പറഞ്ഞു മുങ്ങിയ ബൈജു ഒരു വര്‍ഷത്തിനിപ്പുറം അതേ സ്ഥലത്തു വച്ചാണ് ലിജുവിനെ ആക്രമിച്ചത്.
ലിജുവിനെ ആക്രമിച്ച പറക്കും തളിക ബൈജു ഒരു വർഷം മുമ്പ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടക്കുകയും കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം ബിജുവിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ ബൈക്കിലെത്തി രക്ഷപ്പെടുത്തിയ കേസിൽ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. പാറശാലയിൽ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുകയും ജയിലിലായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഈ ആക്രമണം.
സൗത്ത് സോണ്‍ ഐ.ജിപി ഹര്‍ഷിത അട്ടലൂരി റേഞ്ച് ഡി.എ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്, റൂറല്‍ എസ്.പി കെ.അശോക് കുമാര്‍, ഡി.വൈ.എസ് പി.സ്റ്റുവര്‍ട്ട് കീലര്‍ , വിളപ്പില്‍ശാല ഇന്‍സ്പെക്ടര്‍ സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.