കാട്ടാക്കട : പേയാട് സെന്റ്സേവ്യേഴ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന കാട്ടാക്കട സബ്ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പൂവച്ചല്‍ ഗവ യു പി സ്കൂളിന് ചരിത്രവിജയം.
യു പി അറബിക് ഓവറോള്‍ ഒന്നാം സ്ഥാനം ,യു പി സംസ്കൃതം ഓവറോള്‍ ഒന്നാം സ്ഥാനം ,എല്‍ പി അറബിക് ഓവറോള്‍ രണ്ടാം സ്ഥാനം , എല്‍ പി ജനറല്‍ ഓവറോള്‍ നാലാം സ്ഥാനം , യു പി ജനറല്‍ ഓവറോള്‍ അഞ്ചാം സ്ഥാനം എന്നിവ നേടിയാണ് സ്കൂള്‍ ചരിത്ര വിജയം കരസ്ഥമാക്കിയത് .
ചരിത്ര വിജയം കരസ്ഥമാക്കിയ കലോത്സവ പ്രതിഭകളേയും അവരെ തയ്യാറാക്കിയ അധ്യാപകരേയും ഹെഡ്മിസ്ട്രസ് ഗീത ,പി ടി എ പ്രസിഡന്റ് ജി ഒ ഷാജി , എസ് എം സി ചെയര്മാന് നാസറുദീന്‍ ,മദര്‍ പി ടി എ ചെയര്പേഴ്സന് പ്രവീണ എന്നിവര്‍ അഭിനന്ദിച്ചു.
സ്കൂളില്‍ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ അരുവീക്കര എം എല്‍ എ ശബരീനാഥന് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാമചന്ദ്രന് ,ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് മണികണ്ഠന് , വാര്ഡ്മെമ്പര് സുരേഷ്,സീനിയര്‍ അസിസ്റ്റന്റ് ലതകുമാരി എന്നിവര്‍ സംസാരിച്ചു.