ആറ്റിങ്ങല്‍ : ആലംകോട് കൊച്ചുവിളമൂട്ടിലുണ്ടായ വാഹനാപകടത്തിലാണ് നാലുപേര്‍ മരണപ്പെട്ടത്. ഇന്നുച്ചക്ക് 2.30 തോടെയാണ് അപകടം. മാരുതി ആൾട്ടോ കാറും ടിപ്പർലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
കാറിലുണ്ടായിരുന്ന മാവേലിക്കര സ്വദേശി രാജൻബാബു, കായംകുളം അമ്പാ ആശ്രമത്തിലെ സ്വാമി ഹരിഹരചൈതന്യ, റിട്ടയർഡ് റയിൽവേ സൂപ്രണ്ട് ഓച്ചിറ സ്വദേശി റാവു, മകൻ അനുരാഗ് എന്നിവരാണ് മരിച്ചത്.
എല്ലാവരും നെയ്യാര്‍ ഡാമിലെ ആശ്രമത്തില്‍ നിന്ന് പൂജ കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ടോറസ്സ് ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൃതദേഹം ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.