പാലോട് : ഇൻഷുറൻസ് ഇല്ലാത്ത വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ വാഹന ഉടമയോട് നഷ്ടപരിഹാരം നൽകാനായി കോടതി ഉത്തവ് ഇട്ടെങ്കിലും തുടർന്ന് പണമടയ്ക്കാതെ കോടതിയിൽ ഹാജരാകാതെയും ഒളിവിൽ നടന്ന പ്രതി പിടിയിലായി. പാലോട്, നന്ദിയോട്, പച്ചതട്ടാൻ വിളാകത്ത് വീട്ടിൽ ബാലുവിനെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ MACT കോടതി 2001ൽ ഉത്തരവാണ് പ്രതി ലംഘിച്ച് മുങ്ങി നടന്നത്. പ്രതിയെ പിടികൂടി ഹാജരാക്കുന്നതിനായി കോടതി ഉത്തരവിടുകയും ചെയ്തു.
2001 മുതൽ 9 ശതമാനം പലിശയടക്കം 8 ലക്ഷത്തോളം രൂപ പ്രതി അടയ്ക്കാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരുമാസത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തു.