കാട്ടാക്കട : പൂഴനാട് ക്ഷീരോദ്പാദക സഹകരണ സംഘത്തിൽ ഫാർമേഴ്സ് ഫെഡിലിറ്റേഷൻ ആൻഡ് ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവ്വഹിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരകർഷകരെ ഉൾപ്പെടുത്താത്തതിനാൽ അവരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. സി. കെ. ഹരീന്ദ്രൻ എം. എൽ. എ. അധ്യക്ഷനായി. ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൽ. വി. അജയകുമാർ, ആർ. പ്രഭാകരൻ നായർ, ഗിരീഷ്കുമാർ, രാജലക്ഷ്മി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.


