കാട്ടാക്കട : രാജ്യത്തെ മികച്ച ആശുപത്രിയായി തെരെഞ്ഞെടുത്ത പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർക്ക് പൂഴ്നാട് നീരാഴി കോണം ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിന്റെ ആദരവ്. ആശുപത്രിയിൽ എത്തിയാണ് ആദരവ് നൽകിയത്. രാജ്യത്തെ ഏറ്റുവും ഉയർന്ന മാർക്ക് നേടിയാണ് പൂഴ്നാട് കുടുംബാരോഗ്യ കേന്ദ്രം ഒന്നാമത് എത്തിയത്.
മെഡിക്കൽ ഓഫീസർ ഡോ: വിനോജിനും മറ്റ് ജീവനക്കാർക്കും ഉപഹാരവും പുസ്തങ്ങളും നൽകി. ഭാവന സെക്രട്ടറി ഗംഗൻ ,വൈസ് പ്രസിഡന്റ് പ്രഭു ,ട്രഷറർ മണിദാസ് , വിൻസെന്റ്, ബിനു ,വിപിൻ ,നി ഖിൽ ,മിനി ,സുജിത്ത് എന്നിവർ പങ്കെടുത്തു.


