തിരുവനന്തപുരം : പൊന്മുടിയിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും മരങ്ങൾ ഒടിഞ്ഞ് വീഴുകയും ചെയ്യുന്നതിതാൽ പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായി അറിയിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുകയാണ് . തിരുവനന്തപുരം നഗരത്തില്‍ ഇടവേളകളില്‍ മാത്രമാണ് മഴ ലഭിക്കുന്നതെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ മഴയാണ്.