പ്രേംലാൽ നെടുമങ്ങാട്
നെടുമങ്ങാട് : ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ കുര്യാത്തി മങ്ങാട്ട് പാറയിൽ 15 ഏക്കറും വാണിയൻപാറയിൽ നിലവിൽ പ്രവർത്തിയ്ക്കുന്ന ക്വോറിമാഫികൾക്ക് സമീപത്തുള്ള ഗവൺമെന്റ് ഭൂമിയും ലീസിനു കൊടുത്തതായി വിവരാവകാശ രേഖകൾ. ഏറ്റവും പ്രകൃതി രമണീയമായ സ്ഥലമാണ് മങ്ങാട്ട് പാറ കുന്നുകൾ അതിനെയാണ് രഹസ്യമായി സ്വകാര്യ വ്യക്തികൾക്ക് ലീസിന് എഴുതി കൊടുത്തത്.
പഞ്ചായത്തിലെ തന്നെ ചില ഉദ്യോഗസ്ഥർക്കും പ്രാദേശിയ രാഷ്ട്രീയകാരുടെ കൈകൾ ഉള്ളതായും നാട്ടുകാർ ആരോപണം ഉയർത്തുന്നു.
ഈ ക്വാറികൾ പ്രവർത്തനമാരംഭിച്ചാൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെ ജനങ്ങൾ പൂർണമായും ദുരിതത്തിന്റെയും കുടിവെള്ള ദൗർലഭ്യത്തിന്റെയും പിടിയിലാകും. പ്രദേശത്ത് വേനൽകാലമായാൽ കുടിവെള്ള ക്ഷാമം വളരെ രൂക്ഷമാണ്. മഴ കനിഞ്ഞാലും കുടി വെള്ളം കിട്ടാകനിയാണ്. വർഷങ്ങൾക്ക് മുന്നേ തന്നെ കുടിവെള്ളത്തിനായി ഇവിടെത്തെ ജനം നിരവധി പരാതികളും അപേക്ഷകളും നൽകി വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മങ്ങാട്ടുപറ കുടിവെള്ള പദ്ധതി വരുന്നത്. എന്നാൽ ചില തല്പര രാഷ്ട്രീയ പ്രവർത്തകരുടെ ചില ഇടപെടലിനെ തുടർന്ന് അന്തരിച്ച മുൻ സ്പീക്കർ ജി കാർത്തികേയന്റെ സ്വപ്ന പദ്ധതിയാണ് ഫയലുകളിൽ ഉറങ്ങുകയാണ്.
കുടിവെള്ള പദ്ധതി എത്രയും വേഗം പുനസ്ഥാപിയ്ക്കണം ആവശ്യമുന്നയിച്ച് പല സമര പരിപാടികളും നടന്നു വെങ്കിലും ഫലം കണ്ടില്ല. മങ്ങാട്ടുപറ കുടിവെള്ള പദ്ധതി എത്രയും വേഗം പുനസ്ഥാപിയ്ക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.
മങ്ങാട്ട്പാറ പ്രദേശം പ്രകൃതി കനിഞ്ഞുനല്കിയ നാടിന്റെ സമ്പത്താണ്. പ്രദേശത്തെ പാറ ഘനനം ഇത് പ്രകൃതി ചൂഷണത്തിനൊപ്പം ഒരു പ്രദേശത്തെ വലിയ അപകടത്തിലേക്ക് തള്ളിവിടുന്ന ഒന്നുകൂടിയാണ്. പ്രളത്തിന്റെ ഓർമ്മകള്‍ കണ്ട കാഴ്ചകള്‍ നമ്മള് മറന്നിട്ടുണ്ടാവില്ല.
അതുപോലെ ഇന്നാടിനെ കാർന്നു തിന്നു കൊണ്ടിരിയ്ക്കുന്ന കോറി മാഫിയകളെ ഇന്നാട്ടിൽ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ പക്ഷം. ഇതിൽ പഞ്ചായത്തോ അധികാരികളോ നടപടി എടുത്തില്ലാ എങ്കിൽ മരണം വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് ഇന്നാട്ടിലെ ഭൂരിപക്ഷ ജനാഭിപ്രായം ശക്തമാകുകയാണ്.