തിരുവനന്തപുരം : നവീകരിച്ച പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെ കുംഭാഭിഷേകവും പുനഃ പ്രതിഷ്ഠയും ഈ മാസം 11ന് നടക്കും. പൂജാചടങ്ങുകള്‍ 5ന് ആരംഭിച്ച് 16 ന് സമാപിക്കും. മഴക്കാലമാകുന്നതോടെ ക്ഷേത്രത്തിലേക്ക് വെള്ളം കയറുന്നതിന് തുടർന്നാണ് ക്ഷേത്രം നവീകരിച്ചത്. പ്രധാനക്ഷേത്രവും ഉപദേവതാക്ഷേത്രങ്ങളും നിലവിലെ നിരപ്പില്‍ നിന്നും ഉയര്‍ത്തിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അതിനുവേണ്ടി 2017 മെയ് 17ന് ഗണപതി വിഗ്രഹത്തെ ബാലാലയത്തിലേക്ക് മാററിയിരുന്നു. ചുററു മതില് വിസ്ത്തൃത മാക്കുകയും ക്ഷേത്രത്തിന് പുറത്ത് നിന്നാല്‍ വിഗ്രഹ ദര്‍ശനം സാധ്യ മാക്കുന്നതരത്തിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ക്ഷേത്രതന്ത്രി ജെ.ദേ വനാരായണന് പോററിയുടെ നേതൃത്രത്തിലും കാര്‍മ്മികത്വത്തിലുമാണ് പുനഃ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. ഈ മാസം 5ന് ആചാര്യ വരണത്തോടെ പൂജകള്‍ ആരംഭിക്കും. 6മുതല്‍ 15 വരെ രാവിലെയും വെെകുന്നേരവും പ്രതിഷ്ഠയുടെ ഭാഗമായ പൂജകള്‍ നടക്കും. 11ന് രിവിലെ 11ന് പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും നടക്കും. 16ന് രാവിലെ 8ന് നടക്കുന്ന 1008 നാളീകേരത്തിന്റ ഗണപതി ഹോമത്തോടെ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാകും.