നെടുമങ്ങാട് : സെപ്ടിക് ടാങ്ക് ശുചീകരിച്ച് കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി പിടികൂടി. പുലർച്ചെ നാലുമണിയോടുകൂടി നെടുമങ്ങാട് കച്ചേരി ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപം KL01-CD 9323 നമ്പർ മിനി ടാങ്കർലോറിയാണ് ആരോഗ്യ വകുപ്പ് പിടിച്ചെടുത്തത്. വാഹനം പരിശോധിക്കുന്നതിനിടെ ഡ്രൈവർ ലോറി ലോക്ക് ചെയ്ത ശേഷം വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
തുടർന്ന് ലോറി പരിശോധയിൽ അനധികൃതമായി ശേഖരിച്ച് കിള്ളിയാറിൽ തള്ളാനായി കൊണ്ടുവന്ന സെപ്റ്റിക് ടാങ്ക് മാലിന്യം ആണെന്ന് കണ്ടെത്തുകയും പുഞ്ചക്കരി ടിപി നിവാസിൽ പ്രിയയുടെ ഉടമസ്ഥതയിലുള്ള വാഹനം ആണെന്നും കണ്ടെത്തിയാതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
അതെ സമയം വാഹനം ലോക്ക് ചെയ്ത് ഡ്രൈവർ രക്ഷപ്പെട്ടതിനാൽ ലോക്ക് പൊളിച്ച് വാഹനം കസ്റ്റഡിയിലെടുത്തു മുനിസിപ്പൽ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. നൈറ്റ് സ്ക്വാഡിലെ ഹെൽത്ത് സൂപ്പർവൈസർ ജി.ഉണ്ണി ഹെൽത്ത് ഇൻസ്പെക്ടർമാരായ റാംകുമാർ, കിരൺ, ബിജു സോമൻ, വിനീഷ് എന്നിവർ ചേർന്നാണ് പരിശോധനകൾ നടത്തിയത്.