സുജ ചാങ്ങ
തിരുവനന്തപുരം : നെടുമങ്ങാട് കൊല്ലംകാവ്-തത്തംകോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. കടയിലുണ്ടായിരുന്ന പാലോട് പേരയം സ്വദേശികളായ ചന്ദ്രന് (38)ആണ് മരിച്ചത്. മകൻ ആരോമല്‍ (12) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെയാണ് സംഭവം.
യാത്രക്കാർക്ക് സാരമായ പരിക്കുകൾ. പച്ചക്കറി വാങ്ങാന്‍ കടയിലെത്തിയതായിരുന്നു ചന്ദ്രന്, മകൻ ആരോമലും. വിതുര ഡിപ്പോയിൽ നിന്നും നെടുമങ്ങാട്ടേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിലെ കടയിലേക്ക് ഇടിച്ചു കയറിയ ശേഷം സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചന്ദ്രന്റെയും കടയുടമയുടെയും സ്കൂട്ടറുകൾ തകർന്നു. ചന്ദ്രന്റെ മൃദദേഹം നെടുമങ്ങാട് മോർച്ചറിയിലേക്ക് മാറ്റി.