കാട്ടാക്കട : പൂഴനാട് ഭാവന ഗ്രന്ഥശാല ആൻഡ് കലാ സാംസ്കാരിക കേന്ദ്രത്തിന് പാറശ്ശാല എം.എൽ.എ സി.കെ ഹരിന്ദ്രന്റെ ആദരവ് തുടർച്ചയായി രണ്ടാം വട്ടവും എ പ്ലസ് ഗ്രന്ഥശാലയായി ഭാവനയെ സംസ്ഥാന ലൈബ്രറി കൗൺസിൽ തെരെഞ്ഞെടുത്തിരുന്നു. പാറശ്ശാല മണ്ഡലത്തിലെ ഏക എ പ്ലസ് ഗ്രന്ഥശാല ഭാവനയാണ് .
താലൂക്കിലെയും ജില്ലയിലെയും മികച്ച ഗ്രന്ഥശാലയ്ക്ക് ഉള്ള പുരസ്കാരത്തിന് പുറമെ സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്കുള്ള പുരസ്കാരം വും ഭാവനയയ്ക്ക് ലഭിച്ചിരുന്നു. സി.കെ ഹരിന്ദ്രൻ എം.എൽ എ യുടെ അദ്ധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവിന്ദ്രനാഥ് ഭാവനയ്ക്ക് ഉപകാരം സമർപ്പിച്ചു.
ഭാവന ഭാരവാഹികളായ പൂഴനാട് ഗോപൻ ,ഗംഗൻ ,മണിദാസ് ,ബിനു ,പ്രദീപ് എന്നിവർ ഏറ്റുവാങ്ങി .കഥാകാരൻ എം.വി വേണുഗോപൻ ,കവി മധുസൂദനൻ നായർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. തന്റെ മണ്ഡലത്തിലുള്ള ഒരു ഗ്രന്ഥശാലയ്ക്ക് ഇത്രയും പുരസ്കാരങ്ങൾ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പാറശാല മണ്ഡലത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ഭാവന നടത്തുന്ന ഇടപെടലുകൾ മാതൃകാപരമെന്നും എം.എൽ എ അഭിപ്രായപ്പെട്ടു.