നെടുമങ്ങാട് : ചുള്ളിമാനൂരിന് സമീപം മൊട്ടക്കാവിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി. മൊട്ടക്കാവ് കൊടിയിൽ ബിജു ഭവനിൽ ബിജു(38) വിന്റെ മൃതദേഹം ആണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്.
നെടുമങ്ങാട് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്നും എടുത്തു പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 35 അടി ആഴമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസ് എടുത്തു.


