ആറ്റിങ്ങൽ : പൂവൻപാറ പാലത്തിൽനിന്നും ആറ്റിലേക്ക് ചാടിയ യുവാവിനെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷിച്ചു. ചെങ്കിക്കുന്നിൽ ജയമംഗലം വീട്ടിൽ അഖിൽ(30) ആണ് പൂവൻപാറ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയത്. ഇന്ന് വൈകുന്നേരം നാലര മണിയോടെയായിരുന്നു സംഭവം. യുവാവ് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി അഖിലിനെ അതിസാഹസികമായി രക്ഷിച്ച് കരയ്ക്കെത്തിച്ചു. ഉടൻ ഫയർ ഫോഴ്സ് ആമ്പുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ്റിങ്ങൽ പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ഗോപകുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ബിജു നോബിൾ കുട്ടൻ, നിതിൻ, വിനു ,അനീഷ്, സി.ആർ. ചന്ദ്രമോഹൻ, അനിമോൻ, മനു, നജ്മുദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.


