തിരുവനന്തപുരം : കേരള സർക്കാർ കാരുണ്യ ആരോഗ്യ പദ്ധതി നിർത്തിയതോടെ കാരുണ്യ ലോട്ടറി ടിക്കറ്റ് വില്പനയും നേർ പകുതിയിൽ ആയ തോടെ ലോട്ടറി വിൽപനക്കാർ വെട്ടിലായി.
ഇതു മൂലം വരും നാളുകളിൽ സർക്കാരിന് വൻ സാമ്പത്തിക തകർച്ച ഉണ്ടാകാൻ ഇടയുള്ളതായി സൂചന. കാരുണ്യ ലോട്ടറി മറ്റുള്ള ലോട്ടറി യെക്കാൾ വലിയ വില്പന യാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ മനസ്സിൽ വളരെ സ്വീകാര്യത ഈ ലോട്ടറിക്ക് ഉണ്ടായിരുന്നു. എന്നാൽ കാരുണ്യ പദ്ധതി നിർത്തിയതോടെ ജനങ്ങൾ വെട്ടിലായിരിക്കുകയാണ്.




