കാട്ടാക്കട : വഴിയരികിൽ കാർ ഉപേക്ഷിച്ചനിലയിൽ കണ്ട് നാട്ടുകാർ പരിഭ്രാന്തി. കാട്ടാക്കട -പൂവച്ചൽ റോഡിൽ മുളമൂടിന് സമീപമാണ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടാഴ്ചയിലേറെ ആയിട്ടും കാർ സ്ഥലത്ത് നിൽക്കാതെ വന്നതോടെയാണ് നാട്ടുകാരിൽ സംശയം കൊടുത്തത്. തുടർ നാട്ടുകാരും റസിഡൻസ് അസോസിയോസിൻ ഭാരവാഹികളും സമീപപ്രദേശങ്ങളിൽ അന്വേഷിച്ചെങ്കിലും കാറിൻറെ ഉടമയെ കണ്ടെത്താൻ ആയില്ല. തുടർന്ന് നാട്ടുകാരും മുളമൂട് റസിഡൻസ് അസോസോസിയേഷൻ ഭാരവാഹികളും കാട്ടാക്കട പോലീസിനെ വിവരം അറിയിച്ചു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് വന്ന് അന്വേഷിക്കാൻ എത്തില്ലെന്ന് ഇവർ പറയുന്നു. ഓട്ടത്തിൽ കേടായത് ആണെങ്കിൽ റിപ്പയർ ചെയ്ത് കാർ മാറ്റേണ്ട സമയം കഴിഞ്ഞു ഇവിടെ എവിടെയെങ്കിലും നിന്ന് മോഷ്ടിച്ചതാണ് എന്ന് സംശയം നാട്ടുകാർക്കിടയിൽ ഉണ്ട്.