മലയിൻകീഴ് : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആർക്കിടെക്റ്റ് നെടുമങ്ങാട് നെട്ട ഹൗസിംഗ് ബോർഡിന് സമീപം സർഗം വീട്ടിൽ അമൽ ബാഹുലേയൻ(36) ഇന്നലെ പുലർച്ചെ മരിച്ചു.
ഇക്കഴിഞ്ഞ19 ന് രാത്രി 8 മണിയോടുകൂടി നെടിയവിളയിലായിരുന്നു അപകടം. മലയിൻകീഴിൽ പണി കഴിപ്പിച്ച നൽകിയ വീടിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് മടങ്ങിവരവേ റോഡിൽ കിടന്ന മെറ്റലിൽ ബൈക്ക് കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
പിതാവ് : ബാഹുലേയൻ. മാതാവ് :വത്സല.
ഭാര്യ : കാർത്തിക.
മക്കൾ : മാനവ്,മാധവി.




