വർക്കല : കോസ്റ്റൽ ക്ലീനപ്പ് ഡേയുടെ ഭാഗമായി വർക്കല സബ് ഡിവിഷൻ പോലീസ് നേതൃത്വത്തിൽ വർക്കല മുനിസിപ്പാലിറ്റിയും കോസ്റ്റൽ പോലീസുമായി ചേർന്ന് വർക്കല പാപനാശം ബീച്ചുകൾ ശുചീകരിച്ചു. കടലും ജലാശയങ്ങളും കടലോരങ്ങളും ശുചീകരിക്കുന്നതിലേക്കായി വിനോദസഞ്ചാരികളെയും തദ്ദേശീയരെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉള്ള ക്യാമ്പയിൻ വർക്കല ഡിവൈഎസ്പി പി നിയാസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ സി ഐ കണ്ണൻ മുനിസിപ്പൽ കൗൺസിലർ സന്നദ്ധ സേവാ പ്രവർത്തകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.
മാലിന്യങ്ങളുടെ സ്രോതസ്സ് കണ്ടെത്തി എത്തി അത് ജലാശയങ്ങളിലും കടലോരങ്ങളിൽ ഉം എത്തി നിക്ഷേപിക്കുന്നത് അത് ഒഴിവാക്കുന്നതിനായി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും അത്തരം സന്നദ്ധ സേവ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ക്യാമ്പയിൻ.