തിരുവനന്തപുരം : കഴക്കൂട്ടത്ത് അനധികൃതമായി വിൽപനക്ക് സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി.
സംഭവത്തിൽ ഒരാൾ പിടിയിലായി. കഴക്കൂട്ടം മേനംകുളം റീമാ ഹൗസിൽ പ്രദീപ് (33)ആണ് പിടിയിലായത്.
ഇയാളുടെ മൊബൈൽ റിചാർജ് കടയിൽ നടത്തിയ പരിശോധനയിൽ അരലിറ്ററിന്റെ 90 കുപ്പി മദ്യമാണ് കണ്ടെടുത്തത്. മദ്യം വിറ്റ 8500 രൂപയും മദ്യം സൂക്ഷിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്നും പലപ്പോഴായി വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കാൻ സൂക്ഷിച്ചിരുന്നതാണ് മദ്യമാണ് പിടിച്ചെടുത്തത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
കഴക്കൂട്ടം എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ബിനു, ആർ. സുനിൽകുമാർ , ഐ ബി പി ഒ സന്തോഷ് കുമാർ ബി., സിവിൽ എക്സൈസ് ഓഫീസമാരായ ബിനീഷ് റ്റി റ്റി , ജാഫർ, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.