തിരുവനന്തപുരം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഫിന് ഉണ്ടാകാൻ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായിരിക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ജന വിരുദ്ധ, വികസന വിരുദ്ധ സമീപനം സ്വീകരിക്കുന്ന യുഡിഎഫ്നെ ജനങ്ങൾ ആട്ടിപ്പായിക്കും. യുഡിഎഫിൻ്റെ അപവാദ വ്യവസായം ജനങ്ങൾ വെറുത്തു കഴിഞ്ഞു.
യുഡിഎഫ് അനുകൂല മാധ്യമങ്ങളുടെ നുണപ്രചാരണങ്ങൾ സമൂഹം പൂർണമായി തള്ളിക്കളയും. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് തന്നെ ഇത് വ്യക്തമായതാണ്. എൽഡിഎഫ്ൻ്റെ ഭരണ തുടർച്ച ഉറപ്പായതോടെ നുണകൾ കെട്ടഴിച്ചുവിടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ല എൽഡിഎഫ് സർക്കാരിൻ്റെ ജനക്ഷേമ വികസന പwതികൾ രാജ്യത്തിനാകെ മാതൃകയാണ്.
ഇവ അട്ടിമറിക്കാനാണ് UDF ശ്രമിച്ചത് . ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.യുഡിഎഫ് മുന്നണി തന്നെ ദുർബല മുന്നണിയായി യുഡിഎഫിലെ പ്രമുഖ കക്ഷികളായ കേരളാ കോൺഗ്രസ് (എം) ഉം എൽജെഡിയും വിട്ടതോടെ യുഡിഎഫ് തകർന്നതായും വിജയരാഘവൻ പറഞ്ഞു.